ഇടുക്കി:മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമീപവാസിയും ബന്ധുവുമായ 19കാരൻ അറസ്റ്റിൽ. പെൺകുട്ടിക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു.
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 19കാരൻ അറസ്റ്റിൽ - പോക്‌സോ കേസ്
മുരിക്കാശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സമീപവാസിയും ബന്ധുവുമായ 19കാരൻ അറസ്റ്റിൽ
പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: 19കാരൻ അറസ്റ്റിൽ
പൊലീസ് പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. തുടർന്ന് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also read: വിവാഹ വാഗ്‌ദാനം നൽകി 16കാരിയെ പീഡിപ്പിച്ചു, പതിനെട്ടുകാരൻ അറസ്റ്റിൽ