കേരളം

kerala

ETV Bharat / crime

ചെറായിയിൽ പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം : ദമ്പതികള്‍ പിടിയില്‍ - ചെറായിയിൽ പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം ദമ്പതികള്‍ പിടിയില്‍

ചെറായി ജംഗ്ഷനിലെ രംഭ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പിന്‍റെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണും മോഷ്‌ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്

petrol bunk theft couple has been arrested  ernakulam petrol bunk theft couple has been arrested  petrol bunk theft  crime news from ernakulam  ചെറായിയിൽ പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം  ചെറായിയിൽ പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം ദമ്പതികള്‍ പിടിയില്‍  പെട്രോള്‍ പമ്പില്‍ മോഷണം
ചെറായിയിൽ പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം : ദമ്പതികള്‍ പിടിയില്‍

By

Published : Jun 11, 2022, 5:35 PM IST

എറണാകുളം: ചെറായിയിൽ പെട്രോൾ പമ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ദമ്പതികള്‍ പിടിയിൽ. തൃശ്ശൂര്‍ പട്ടിക്കാട് ചെമ്പുത്ര പുഴക്കല്‍പറമ്പില്‍ വീട്ടില്‍ ജോസ്‌ന മാത്യു (22) ഭര്‍ത്താവ് റിയാദ് (22) എന്നിവരെയാണ് പൊലീസ് കസ്‌റ്റിയിലെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെ ചെറായി ജംഗ്ഷനിലെ രംഭ ഫ്യൂവല്‍സ് എന്ന പെട്രോള്‍ പമ്പിന്‍റെ ഓഫീസ് മുറി കുത്തിത്തുറന്ന് 1.35 ലക്ഷം രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ മോഷ്‌ടിച്ചത്.

ആലുവ അത്താണിയിലെ ലോഡ്‌ജില്‍ നിന്നാണ് മുനമ്പം പൊലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച മാരുതി കാറും പെട്രോള്‍ പമ്പ് കുത്തിത്തുറക്കാന്‍ ഉപയോഗിച്ച സ്ക്രൂ ഡ്രൈവറും കണ്ടെടുത്തു. സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളില്‍ ഒരാള്‍ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി റിയാദ് എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇരുപതിലധികം മോഷണ കേസുകളില്‍ പ്രതിയാണ്. ആലങ്ങാട് ഭാഗത്തും, തൃശ്ശൂരും, കുന്നംകുളത്തും പെട്രോള്‍ പമ്പുകളില്‍ സമാനമായ രീതിയില്‍ നടന്ന മോഷണത്തിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് സംശയിക്കുന്നു.

എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ 48 മണിക്കൂറിനുള്ളില്‍ പിടികൂടാനായത്.

Also Read അന്വേഷണം വഴിതെറ്റിക്കാന്‍ ഹിന്ദി സംസാരിച്ചു, 'ധൂം' സിനിമ പ്രേരണയായി; കോട്ടൂളി കവര്‍ച്ചയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ABOUT THE AUTHOR

...view details