ഗുർദാസ്‌പുർ (പഞ്ചാബ്): പൊലീസ് പരാതിയിൽ നടപടി എടുക്കാത്തതിനെത്തുടർന്ന് പ്രകോപിതനായ യുവാവ് പൊലീസുകാരന്‍റെ തോക്ക് തട്ടിയെടുത്ത് കടന്നു. പഞ്ചാബിലെ ഗുർദാസ്‌പുരിലാണ് സംഭവം. തോക്ക് തട്ടിയെടുത്ത ശേഷം യുവാവ് സമൂഹ മാധ്യമത്തിൽ ലൈവിൽ എത്തുകയും ചെയ്‌തു.
video: പരാതിയിൽ നടപടിയെടുത്തില്ല; പൊലീസുകാരന്‍റെ തോക്ക് തട്ടിയെടുത്ത് യുവാവ് - ഗുർദാസ്‌പുർ
ജസ്‌വീന്ദർ സിങ് എന്നയാളാണ് പൊലീസിൽ പരാതി നൽകി ഒന്നരമാസമായിട്ടും നടപടിയെടുക്കാത്തതിൽ പ്രകോപിതനായി പൊലീസുകാരന്‍റെ തോക്ക് തട്ടിയെടുത്ത് കടന്നത്.
ജസ്‌വീന്ദർ സിങ് എന്നയാളാണ് തോക്കുമായി കടന്നത്.' ഒന്നരമാസം മുമ്പ് എന്‍റെ വീടിന് നേരെ ചിലർ കല്ലെറിയുകയും അക്രമണം നടത്തുകയും ചെയ്‌തിരുന്നു. ഇവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ട് ഒരു നടപടിയും എടുത്തില്ല. കഴിഞ്ഞ ഒന്നരമാസത്തോളമായി ഞാൻ പൊലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങുകയാണ്. എന്നാൽ തനിക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞ് എസ്എച്ച്ഒ സരബ്‌ജിത് സിങ് ഭീഷണിപ്പെടുത്തുകയാണെന്നും' ആണ് യുവാവ് ലൈവിൽ പറഞ്ഞത്.
തോക്കുപയോഗിച്ച് ഞാൻ രണ്ട് പേരെ കൊന്നാൽ അതിന്‍റെ ഉത്തരവാദിത്തം എസ്എച്ച്ഒ സരബ്‌ജിത് സിങിനായിരിക്കുമെന്നും യുവാവ് പറഞ്ഞു. യുവാവിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പഞ്ചാബ് പൊലീസിന്‍റെ പിടിപ്പുകേടാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് നിരവധി ആളുകൾ രംഗത്തെത്തി.