ബാവ്‌ച്ചി (മഹാരാഷ്‌ട്ര): പാമ്പിനെ ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്‌റ്റില്‍. മഹാരാഷ്‌ട്ര സ്വദേശി പ്രദീപ് അദ്‌സുലെ (22) ആണ് സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പിന്റെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരമാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായ പ്രദീപ് അദ്‌സുലെ Also read: മുസ്‌ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയ ആപ്പുകളുടെ നിര്‍മാതാക്കള്‍ക്ക് ജാമ്യം
വ്യത്യസ്‌തമായ നിരവധി വീഡിയേകളാണ് യുവാവ് ഇന്‍സ്‌റ്റഗ്രാം റീല്‍സിലൂടെ പങ്ക് വെച്ചിരുന്നത്. ഇയാളുടെ പല വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
നിയമപ്രകാരമുള്ള മുന്നറിയിപ്പ്:-ഇത് ഒരിക്കലും അനുകരിക്കരുത്. വന്യജീവികളുടെ സൈര്യജീവിതം തടസപ്പെടുത്തുന്ന പ്രവൃത്തി നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്.ഇത്തരം സംഭവങ്ങളിൽ ജീവൻ നഷ്‌ടപ്പെടാനും സാധ്യതയുണ്ട്.