കണ്ണൂര്‍: പട്ടുവം പഞ്ചായത്തിലെ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ വയനാട് സ്വദേശികളായ രണ്ട് പേർ തളിപ്പറമ്പ് പൊലീസ് കസ്‌റ്റഡിയിൽ. വയനാട് മാനന്തവാടി തൊണ്ടർനാട് കോറോം സ്വദേശി കെ.സി വിജേഷ്, പുൽപ്പള്ളി സ്വദേശി കെ.സി മനോജ് എന്നിവരാണ് കസ്‌റ്റഡിയിലുള്ളത്. കഴിഞ്ഞ 14 ന് രാവിലെ സ്‌കൂളിലേക്ക് പോകുന്നതായി പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് മുത്തച്ഛൻ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
പതിനേഴുകാരിയെ തട്ടികൊണ്ടുപോയി; വയനാട് സ്വദേശികളായ രണ്ടുപേർ പൊലീസ് പിടിയില്‍ - ഇൻസ്‌റ്റഗ്രാം
കണ്ണൂര്‍ പട്ടുവം പഞ്ചായത്തിലെ പതിനേഴുകാരിയെ തട്ടികൊണ്ടുപോയ പരാതിയില്‍ വയനാട് സ്വദേശികളായ രണ്ടുപേർ പൊലീസ് കസ്‌റ്റഡിയില്‍
![പതിനേഴുകാരിയെ തട്ടികൊണ്ടുപോയി; വയനാട് സ്വദേശികളായ രണ്ടുപേർ പൊലീസ് പിടിയില്‍ Girl Kidnap Kidnap Pattuvam Native Girl Kidnap Two under Custody Kannur Pattuvam Kannur Pattuvam പതിനേഴുകാരിയെ തട്ടികൊണ്ടുപോയി വയനാട് സ്വദേശികളായ രണ്ടുപേർ പൊലീസ് പിടിയില്‍ പൊലീസ് കണ്ണൂര്‍ പട്ടുവം പട്ടുവം പഞ്ചായത്തിലെ പതിനേഴുകാരി തട്ടികൊണ്ടുപോയ പരാതിയില്‍ മാനന്തവാടി വയനാട് കസ്‌റ്റഡി ഇൻസ്‌റ്റഗ്രാം പോക്സോ നിയമപ്രകാരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16398886-thumbnail-3x2-eghjkl.jpg)
പരാതിയില്‍ നടത്തിയ അന്വേഷണത്തിൽ പേരാവൂർ പൊലീസിന്‍റെ സഹായത്തോടെയാണ് ഇവർ തളിപ്പറമ്പ് പൊലീസിന്‍റെ പിടിയിലായത്. രാവിലെ എട്ട് മണിയോടെ പെൺകുട്ടിയെ വിജേഷ് കാറിൽ കയറ്റി വയനാട്ടിലേക്ക് പോകും വഴി തളിപ്പറമ്പ് കപ്പാലത്ത് വച്ച് കാർ അപകടത്തിൽപ്പെട്ടിരുന്നു. മാർക്കറ്റിൽ അനാദി കച്ചവടം നടത്തുന്ന അബ്‌ദുൽ ലത്തീഫിനെ ഇടിച്ച കാർ ഉപേക്ഷിച്ച് മനോജിൻ്റെ സഹായത്തോടെ വയനാട്ടിലെത്തിയെങ്കിലും ഇവരെ വിജേഷിന്‍റെ പിതാവ് മടക്കിയയച്ചു.
തുടർന്ന് തിരിച്ചു വരുന്നതിനിടയിലാണ് പേരാവൂരിൽ വച്ച് ഇവര്‍ പിടിയിലായത്. ഇൻസ്‌റ്റഗ്രാം വഴിയാണ് വിജേഷ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. അതേസമയം പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാക്കളുടെ പേരിൽ പോക്സോ നിയമപ്രകാരമാണ് കേസെടുക്കുക.