കേരളം

kerala

ETV Bharat / crime

ജപിച്ച ചരട് വാങ്ങാനെത്തിയ 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു ; പോക്സോ കേസില്‍ പൂജാരി അറസ്‌റ്റിൽ - ജപിച്ച ചരട് വാങ്ങാനെത്തിയ പതിനേഴ് വയസ്സുകാരി

പത്തനംതിട്ടയില്‍ അമ്മയോടൊപ്പം ജപിച്ച ചരട് വാങ്ങാനെത്തിയ പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പൂജാരി അറസ്‌റ്റിൽ

Pathanamthitta  Temple Priest Arrest in Pathanamthitta  Pathanamthitta Temple Priest Arrest on Pocso Case  Pocso Case  Temple Priest arrested for Molesting 17 year old girl  Temple Priest arrested for Molesting 17 year old girl came along with mother  Pathanamthitta News  Latest Kerala News  പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു  ജപിച്ച ചരട് വാങ്ങാനെത്തിയ പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു  പോക്സോ കേസില്‍ പൂജാരി അറസ്‌റ്റിൽ  പത്തനംതിട്ടയില്‍ അമ്മയോടൊപ്പം ജപിച്ച ചരട് വാങ്ങാനെത്തിയ പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പൂജാരി അറസ്‌റ്റിൽ  ആലപ്പുഴ  ലൈംഗിക അതിക്രമം  പത്തനംതിട്ട പൊലീസ്  ജപിച്ച ചരട് വാങ്ങാനെത്തിയ പതിനേഴ് വയസ്സുകാരി  പൂജകൾ
ജപിച്ച ചരട് വാങ്ങാനെത്തിയ പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്സോ കേസില്‍ പൂജാരി അറസ്‌റ്റിൽ

By

Published : Aug 18, 2022, 10:17 PM IST

പത്തനംതിട്ട : ചരട് ജപിച്ചത് വാങ്ങാനെത്തിയ പതിനേഴ് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരി അറസ്‌റ്റിൽ. ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ഭട്ടതിരി എന്നു വിളിക്കുന്ന സുരേഷ് ബാബു (40)വിനെയാണ് പത്തനംതിട്ട പൊലീസ് അറസ്‌റ്റ് ചെയ്തത്. മാതാവിനൊപ്പമെത്തിയ പെൺകുട്ടിയെ പൂജിച്ച ചരട് കെട്ടിനൽകാം എന്നു പറഞ്ഞ് തനിച്ച് മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയായിരുന്നു ലൈംഗിക അതിക്രമം. ഇയാള്‍ക്കെതിരെ പത്തനംതിട്ട പൊലീസ് രജിസ്‌റ്റർ ചെയ്ത പോക്സോ കേസിലാണ് അറസ്‌റ്റ്.

എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച ഇയാൾ തുടര്‍ന്ന് പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിക്കുകയും കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കി വരികയായിരുന്നു. ക്ഷേത്രത്തിനുസമീപത്തുതന്നെ വാടകയ്ക്ക് താമസിക്കുമ്പോൾ പ്രശ്നംവയ്പ്പിനും പൂജകൾക്കുമായി ആളുകൾ ഇയാളെ സമീപിക്കുക പതിവായി. വിദേശയാത്ര തടസ്സപ്പെട്ടതിന് പരിഹാരപൂജയ്‌ക്കായി ഒരു സ്‌ത്രീ ഇയാളെ സമീപിച്ചിരുന്നു. പിന്നീട് അവർ വിദേശത്ത് പോയി.

ഇതിനുശേഷമാണ് മറ്റൊരു സ്‌ത്രീ മകൾക്ക് പഠനത്തിൽ താൽപര്യമില്ലെന്നും മറ്റും പറഞ്ഞ് ഇയാളെ സമീപിക്കുന്നത്. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാൽ മതിയെന്ന് പറഞ്ഞ ഇയാൾ പൂജിക്കാൻ കൊണ്ടുവന്ന തകിട് തിരികെ വാങ്ങുന്നതിന് വേണ്ടി വീട്ടിൽ വന്ന സ്‌ത്രീയെ പുറത്തിരുത്തിയ ശേഷം മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ചരട് കെട്ടി കൊടുക്കാനുള്ള ഭാവേന ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കുട്ടിയുടെ മൊഴിപ്രകാരം ബുധനാഴ്‌ച (17.08.2022) രജിസ്‌റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ് രാത്രി വൈകി വീടിന് സമീപത്തുനിന്നും പ്രതിയെ കസ്‌റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് (18.08.2022) വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈഎസ്‌പി നന്ദകുമാറിന്‍റെ നേതൃത്വത്തിൽ ഇൻസ്പെക്‌ടർ ജിബു ജോൺ, എസ്ഐമാരായ രതീഷ്, ഷൈജു, എസ് സിപിഒമാരായ അനുരാജ്, സുനിൽ രാജ് ജെ, വിമൽ, വിഷ്ണു എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്‌റ്റ് ചെയ്തത്.

For All Latest Updates

ABOUT THE AUTHOR

...view details