കേരളം

kerala

ETV Bharat / crime

പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് പൊലീസ് പിടിയില്‍ - കുട്ടി

പത്തനംതിട്ടയില്‍ പതിമൂന്നുകാരനെ പലതവണ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ യുവാവിനെ കൊടുമൺ പൊലീസ് അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു

Pathanamthitta  Sexual assault  Sexual assault against boy child  Accused arrested  Police  പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി  യുവാവ് പൊലീസ് പിടിയില്‍  പത്തനംതിട്ട  കൊടുമൺ പൊലീസ്  പൊലീസ്  കോടതി  കുട്ടി  അടൂർ
പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; യുവാവ് പൊലീസ് പിടിയില്‍

By

Published : Nov 20, 2022, 4:17 PM IST

പത്തനംതിട്ട:പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. പന്തളം തെക്കേക്കര പറന്തൽ പൊങ്ങലടി മറ്റക്കാട്ടുമുരുപ്പെൽ കുറവഞ്ചിറയിൽ യേശുവെന്നു വിളിക്കുന്ന വിത്സൻ (32) നെയാണ് കൊടുമൺ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. 2019 ൽ കുട്ടി നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലം മുതൽ പലദിവസങ്ങളിലും, തുടർന്ന് ഈ മാസം 13ന് ഉച്ചയ്ക്കും കുട്ടിയെ ഇയാൾ പീഡനത്തിനിരയാക്കുകയായിരുന്നു.

പ്രതിയുടെ വീടിന് സമീപത്തെ ഗ്രൗണ്ടിന് അടുത്തായുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മുറിക്കുള്ളില്‍ വച്ചും ശുചിമുറിയില്‍ വച്ചും ലഹരിവസ്‌തുക്കൾ നൽകിയ ശേഷമായിരുന്നു പീഡനം. ഇതുസംബന്ധിച്ച വിവരം ലഭിച്ചപ്പോൾ, കൊടുമൺ സ്‌റ്റേഷനിൽ നിന്നും വനിതാ പൊലീസ് കുട്ടിയുടെ സ്‌കൂളിലെത്തി ക്ലാസ് ടീച്ചറുടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി. തുടർന്ന് കേസ് രജിസ്‌റ്റർ ചെയ്‌ത പൊലീസ് ശിശുക്ഷേമ സമിതിയെ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് അടൂർ ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഒന്ന് കോടതിയിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തി. കുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നിയമനടപടികൾക്ക് ശേഷം പ്രതിയെപ്പറ്റി അന്വേഷിച്ചതിൽ പൊങ്ങലടിയിൽ നിന്നും ഇയാളെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ഇയാള്‍ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details