പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ച് ഒളിവിൽ പോയ പ്രതിയെ അടൂര്‍ പൊലീസ് പിടികൂടി. പന്തളം കടയ്ക്കാട് മത്തായി വീട്ടില്‍ മുഹമ്മദ് ഹനീഫ റാവുത്തര്‍ അന്‍സാരി ആണ് (48) അറസ്‌റ്റിലായത്. കഴിഞ്ഞ മെയിലാണ് കേസിനാസ്‌പദമായ സംഭവം.
പീഡനവിവരം പെണ്‍കുട്ടി അറിയിച്ചതനുസരിച്ചാണ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഇക്കാര്യം അറിഞ്ഞ അന്‍സാരി ഒളിവില്‍ പോയി. ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതും വീട്ടുകാരെയോ സുഹൃത്തുക്കളെയോ ബന്ധപ്പെടാതിരുന്നതും അന്വേഷണത്തെ ബാധിച്ചു. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്‍റെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈ.എസ്.പി ആര്‍. ബിനുവിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു.