കേരളം

kerala

ETV Bharat / crime

പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ - ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

അറസ്റ്റിലായത് ഇലവുംതിട്ട സ്വദേശി സജീവൻ (24). പീഡിപ്പിച്ചത് പെൺകുട്ടിയുമായുള്ള പരിചയം മുതലാക്കി വീട്ടിലെത്തിച്ച ശേഷം

pathanamthitta pocso case  youth arrested in pocso case in pathanamthitta  Elavumthitta rape against minor girl  പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ  പത്തനംതിട്ട പോക്സോ കേസ്  ഇലവുംതിട്ട സ്വദേശി സജീവൻ  പരിചയം മുതലാക്കി പീഡനം  പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്  പീഡനക്കേസ് പ്രതി അറസ്റ്റിൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം  മിൽമ ഡ്രൈവർ പീഡനക്കേസ്  ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ  pocso case accused arrested
പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

By

Published : Aug 6, 2022, 4:30 PM IST

പത്തനംതിട്ട:പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലവുംതിട്ട മെഴുവേലി അയത്തിൽ സനു നിവാസിൽ സുനു സജീവനാണ് (24) ഇലവുംതിട്ട പൊലീസിന്‍റെ പിടിയിലായത്. മിൽമ വാഹനത്തിലെ ഡ്രൈവർ ആണ് പ്രതി.

പെൺകുട്ടിയുമായുള്ള പരിചയം മുതലാക്കി ഇയാളുടെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് സംഭവം. ജില്ല പൊലീസ് മേധാവി നിർദേശിച്ചത് അനുസരിച്ച് പത്തനംതിട്ട ഡി.വൈ.എസ്.പിയും നർകോട്ടിക് സെൽ ഡി.വൈ.എസ്.പിയും നേതൃത്വം നൽകി നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞു വന്ന പ്രതിയെ വ്യാഴാഴ്‌ച (04.08.2022) വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്നലെ (05.08.2022) അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. പൊലീസ് ഇൻസ്‌പെക്‌ടറെ കൂടാതെ എസ്.ഐ വിഷ്‌ണു ആർ, എസ്.സി.പി.ഒമാരായ സന്തോഷ്‌ കുമാർ, രജിൻ, ധനൂപ്, പ്രശാന്ത്, സി.പി.ഒമാരായ ശ്യാം കുമാർ, അനിത എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ABOUT THE AUTHOR

...view details