കേരളം

kerala

ETV Bharat / crime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ക്ക് 60 വർഷം കഠിന തടവ് - ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി

ജോലി തേടിയെത്തി ബന്ധു വീട്ടില്‍ താമസിച്ച് വരുമ്പോൾ രാത്രി കാലങ്ങളിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്.

minor girl raped and made pregnant  PATHANAMTHITTA MINOR GIRL RAPE  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസ്  പത്തനംതിട്ട പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസ്  പ്രതിയ്ക്ക് 60 വർഷം തടവ്  Accused sentenced to 60 years in jail  പ്രതിക്ക് പോക്‌സോ കോടതി 60 വര്‍ഷം തടവ് ശിക്ഷ വിധിച്ചു  ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി  experience the punishment together
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസ്; പ്രതിയ്ക്ക് 60 വർഷം തടവ്

By

Published : Mar 10, 2022, 6:25 AM IST

പത്തനംതിട്ട: ബന്ധുവായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പ്രതിക്ക് പോക്‌സോ കോടതി 60 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. അച്ചന്‍ കോവില്‍ ഗിരിജന്‍ കോളനി നിവാസിയായ രാജീവ് എന്നു വിളിയ്ക്കുന്ന സുനിലിനെയാണ് (35) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. ജോലി തേടിയെത്തി ബന്ധു വീട്ടില്‍ താമസിച്ച് വരുമ്പോൾ രാത്രി കാലങ്ങളിലാണ് ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി വന്നത്.

പോക്‌സോ ആക്‌ട് 5 (ഐ) പ്രകാരം 30 വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും, പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിന തടവും വിധിച്ചിട്ടുണ്ട്. അതോടൊപ്പം വകുപ്പ് 5 (എന്‍) പ്രകാരം 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും പിഴ ഒടുക്കാതിരുന്നാല്‍ ഒരു വര്‍ഷം അധിക കഠിന തടവും ചേര്‍ത്ത് 60 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയായുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.

എന്നാല്‍ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ 30 വര്‍ഷം കഠിന തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. പോക്‌സോ കോടതി ജഡ്‌ജി ജയകുമാര്‍ ജോണിന്‍റെതാണ് വിധി.

2015ല്‍ പ്രതി അച്ചന്‍ കോവിലില്‍ നിന്നും ജോലി തേടി കോന്നിയില്‍ എത്തിയ സമയം കൊക്കാത്തോട്ടിലുള്ള ബന്ധുവീട്ടില്‍ താമസിച്ചു വരികയായിരുന്നു. ഈ കാലയളവില്‍ ബന്ധുവിന്‍റെ മകളെ രാത്രിസമയങ്ങളില്‍ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു. സഹോദര തുല്യനായ പ്രതിയെ വീട്ടുകാര്‍ സംശയിച്ചിരുന്നില്ല.

ALSO READ:കാസര്‍കോട് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസ് : മദ്രസ അധ്യാപകന് 45 വർഷം കഠിന തടവ്

ഇതിനിടെ പഠന സൗകര്യത്തിനായി പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് പോയിരുന്നു. ശേഷം പെൺകുട്ടിയ്ക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ ജനറല്‍ ആശുപതിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന് മനസിലാകുന്നത്.

തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുനിലിനെ അറസ്റ്റ് ചെയ്‌തത്. കോന്നി പോലീസ് ഇന്‍സ്‌പെക്‌ടറായിരുന്ന ആര്‍. ജോസാണ് കേസിന്‍റെ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.

ABOUT THE AUTHOR

...view details