പത്തനംതിട്ട:പിണങ്ങി കഴിഞ്ഞ ഭാര്യയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ. ആലപ്പുഴ വള്ളികുന്നം കടുവിനാൽ പേപ്പർ മില്ലിന് സമീപം ശ്യാം ഭവൻ വീട്ടിൽ ശ്യാംലാൽ (29) നെയാണ് അടൂർ പൊലീസ് പിടികൂടിയത്. ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം പിണങ്ങി കുടുംബവീട്ടിൽ താമസിച്ചിരുന്ന യുവതിയെ ഇയാള്‍ വീടിന്‍റെ മതിൽ ചാടിക്കടന്ന് ഉള്ളിൽ പ്രവേശിച്ച് വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഭാര്യയെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്‌റ്റില്‍ - അടൂർ പൊലീസ്
പത്തനംതിട്ടയില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം പിണങ്ങി കുടുംബവീട്ടിൽ കഴിയുന്ന ഭാര്യയെ വീടുകയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭർത്താവ് പൊലീസ് പിടിയില്‍.
മാതാവ് മണിയമ്മയ്‌ക്കൊപ്പം അടൂർ പള്ളിക്കൽ ആനയടിയിലുള്ള ചെറുകുന്നം കൈതക്കൽ ശിവാലയം വീട്ടിൽ കഴിഞ്ഞുവരുന്ന രാജലക്ഷ്‌മിക്കാണ് ആക്രമണത്തില്‍ തലയ്‌ക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ബൈക്കിലെത്തിയ പ്രതി വീടിന്‍റെ ഗേറ്റിനു മുന്നിൽ ബഹളം വയ്ക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് ഇറങ്ങി ഗേറ്റിനടുത്തെത്തിയ രാജലക്ഷ്‌മിയെ ഇയാള്‍ മതിൽ ചാടിക്കടന്ന് കയ്യിലിരുന്ന വെട്ടുകത്തി കൊണ്ട് തലയിലും കയ്യിലും ആഞ്ഞുവെട്ടുകയായിരുന്നു.
ആക്രമണത്തില്‍ യുവതിയുടെ ഇടത് കൈയിലെ തള്ളവിരലിന് ആഴത്തിൽ മുറിവേൽക്കുകയും അസ്ഥിക്ക് പൊട്ടലുണ്ടാവുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി നിലവില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞുവരികയാണ്. മൊഴിയെടുക്കാൻ കഴിയാത്ത സാഹചര്യത്തിലായതിനാല്‍ രാജലക്ഷ്‌മിയുടെ മാതാവിന്‍റെ മൊഴിവാങ്ങി അടൂർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.