കേരളം

kerala

ETV Bharat / crime

ക്ലബ്ബ് ഹൗസില്‍ പാക് അനൂകൂല മുദ്രാവാക്യം; ബെംഗളൂരു പൊലീസ് കേസെടുത്തു

ക്ലബ്ബ് ഹൗസിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയ സംഭവത്തില്‍ ബെംഗളൂരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Pro Pakistan Slogan  Pro Pakistan Slogan In Clubhouse  Pro Pakistan Slogan In Clubhouse Case Registered  Bengaluru police registered case on Pro Pakistan slogan  Clubhouse  Latest National News  പാക് അനൂകൂല മുദ്രാവാക്യം  ക്ലബ്ബ് ഹൗസില്‍ പാക് അനൂകൂല മുദ്രാവാക്യം  ബെംഗളൂരു പൊലീസ്  പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയ സംഭവം  സാമ്പിഗെഹള്ളി  ക്ലബ്ബ് ഹൗസിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയര്‍ത്തി  ബെംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ക്ലബ്ബ് ഹൗസില്‍ പാക് അനൂകൂല മുദ്രാവാക്യം; ബെംഗളൂരു പൊലീസ് കേസെടുത്തു

By

Published : Aug 17, 2022, 8:20 PM IST

ബെംഗളൂരു: സമൂഹമാധ്യമമായ ക്ലബ്ബ് ഹൗസിൽ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയതില്‍ പൊലീസ് കേസെടുത്തു. പാകിസ്ഥാൻ സിന്ദാബാദ് ഇന്ത്യ മൂർദാബാദ് എന്ന ടാഗ്‌ലൈനോടു കൂടിയ ക്ലബ്ബ് ഹൗസ് ഗ്രൂപ്പ് മീറ്റിങ്ങിന്‍റെ സ്ക്രീന്‍ഷോട്ടിലാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്. പാകിസ്ഥാന്‍ പതാക പ്രൊഫൈല്‍ പിക്‌ചറായി ഉപയോഗിക്കണമെന്നും യോഗത്തില്‍ അഭ്യര്‍ത്ഥനയുണ്ടായതായും പൊലീസ് കണ്ടെത്തി.

ക്ലബ്ബ് ഹൗസില്‍ പാക് അനൂകൂല മുദ്രാവാക്യം; ബെംഗളൂരു പൊലീസ് കേസെടുത്തു

സാമ്പിഗെഹള്ളി പൊലീസ് സ്റ്റേഷനിലാണ് പാകിസ്ഥാൻ ദേശീയ പതാക ഉയർത്തി ഇന്ത്യയെ അനാദരിച്ചു എന്ന ഗുരുതരമായ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിപിയിൽ പാകിസ്ഥാൻ അനുകൂല ദേശീയ പതാക സ്ഥാപിച്ചത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുവരികയാണെന്നും സിറ്റി പൊലീസ് കമ്മിഷണർ പ്രതാപ് റെഡ്ഡി അറിയിച്ചു. " ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ക്ലബ്ബ് ഹൗസ് അംഗങ്ങള്‍ യഥാർത്ഥ പേരിന് പകരം വിളിപ്പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ചുവരികയാണ് " എന്നും അദ്ദേഹം വ്യക്തമാക്കി.

സേവനദാതാക്കളില്‍ നിന്ന് വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും അതില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details