കൊല്‍ക്കത്ത :അധ്യാപക നിയമന അഴിമതി കേസിൽ അർപിത മുഖർജിയുടെ അറസ്റ്റിന് പിന്നാലെ അവരെ പിന്‍തുണച്ച് ഒറിയ ചലച്ചിത്ര സംവിധായകൻ അശോക് പതി. അദ്ദേഹം സംവിധാനം ചെയ്‌ത് 2009ൽ പുറത്തിറങ്ങിയ ചിത്രമാണ് 'പ്രേം രോഗി'. ചിത്രത്തിലെ മുൻനിര കഥാപാത്രങ്ങളിൽ ഒരാളായിരുന്നു അർപിത മുഖർജി.
സിനിമയിലെ പ്രധാന കഥാപാത്രത്തിനായി ഒരു പുതുമുഖത്തെ തേടുന്നതിനിടെ സംവിധായകൻ കണ്ടെത്തിയതാണ് അർപിതയെ. ബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും നടിയുമായ അര്‍പിത കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത 20 കോടി, അധ്യാപക നിയമനത്തിലൂടെ ലഭിച്ച കോഴപ്പണമാണെന്നാണ് ഇഡി സംശയിക്കുന്നത്. 20 മൊബൈല്‍ ഫോണുകളും, അർപിത മുഖര്‍ജിയുടെ സൗത്ത് കൊല്‍ക്കത്തയിലുള്ള വസതിയില്‍ കഴിഞ്ഞ ദിവസം ഇഡി നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ടെടുത്തിരുന്നു.
അർപിതയെക്കുറിച്ച് അശോക് പതി : 2009ലെ 'പ്രേം രോഗി' എന്ന സിനിമയ്‌ക്കുവേണ്ടി പുതുമുഖത്തെ തേടി നടന്ന ഞാൻ മതിലിൽ ഒട്ടിച്ച ഒരു ഫോട്ടോ പോസ്‌റ്ററിലാണ് അർപിതയെ ആദ്യമായി കാണുന്നത്. ശേഷം ഞങ്ങൾ കൊൽക്കത്തയിൽ കണ്ടുമുട്ടി.പിന്നീട് സിനിമ ചിത്രീകരിച്ചു.