കേരളം

kerala

ETV Bharat / crime

കെഎസ്‌എഫ്‌ഇ വായ്‌പയുടെ പേരില്‍ തട്ടിപ്പ്, നാലുപേരില്‍ നിന്ന് തട്ടിയെടുത്തത് 60,000 രൂപ: അറസ്റ്റ്

ഇരകൾക്ക് കെഎസ്‌എഫ്‌ഇയില്‍ നിന്നും അഞ്ചുലക്ഷം വീതം ലോണ്‍ തരപ്പെടുത്തി നൽകാമെന്ന പേരിലാണ് തട്ടിപ്പ്.

By

Published : May 20, 2022, 11:22 AM IST

one arrested in KSFE loan fraud case  Fraud in the name of KSFE loan one arrested  കെഎസ്‌എഫ്‌ഇ വായ്‌പ തരപ്പെടുത്താമെന്ന പേരിൽ തട്ടിപ്പ്  കെഎസ്‌എഫ്‌ഇ ലോൺ നൽകാമെന്ന പേരിൽ തട്ടിപ്പ്  പത്തനംതിട്ട കെഎസ്‌എഫ്‌ഇ വായ്‌പ തട്ടിപ്പ്  Pathanamthitta KSFE loan fraud  കെഎസ്‌എഫ്‌ഇ തട്ടിപ്പ് തട്ടിയെടുത്തത് 60000 രൂപ
കെഎസ്‌എഫ്‌ഇ വായ്‌പ തരപ്പെടുത്താമെന്ന പേരിൽ തട്ടിപ്പ്, നാലുപേരില്‍ നിന്ന് തട്ടിയെടുത്തത് 60,000 രൂപ; പ്രതി അറസ്റ്റിൽ

പത്തനംതിട്ട :കെഎസ്‌എഫ്‌ഇയില്‍ നിന്ന് അഞ്ചുലക്ഷം രൂപ വായ്‌പ തരപ്പെടുത്താമെന്ന് പറഞ്ഞ് നാലുപേരില്‍ നിന്നായി 60,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. ഏഴംകുളം തേപ്പുപാറ സ്വദേശി ജോമോന്‍ രാജനാണ് (32) പൊലീ​സ് പിടിയിലായത്. പിറവന്തൂര്‍ ചാലിയക്കര മൂലമണ്‍ ഷിബുകുമാർ, സുഹൃത്ത് രാജേഷ്, രാജേഷിന്‍റെ സുഹൃത്തുക്കളായ ഷിജു, ബിനീഷ് ബാലന്‍ എന്നിവരാണ് തട്ടിപ്പിനിരയായത്.

ഇവര്‍ക്ക് കെഎസ്‌എഫ്‌ഇയില്‍ നിന്നും അഞ്ചുലക്ഷം വീതം ലോണ്‍ തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. വായ്‌പ ശരിയാക്കുന്നതിനുള്ള പ്രൊസസിങ് ഫീസ് എന്ന പേരിലാണ് മൊത്തം 60,000 രൂപ കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴി 28,500 രൂപയും നേരിട്ട് 31,500 രൂപയുമാണ് പ്രതി കൈപ്പറ്റിയത്.

ലോണ്‍ സംഘടിപ്പിച്ചു കൊടുക്കുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്യാതെ മുങ്ങിയ പ്രതിയെ ഏഴംകുളത്തു നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐമാരായ ദില്‍ജേഷ്, റിക്‌സണ്‍, സി.പി.ഓമരായ രാജീവന്‍, പ്രൊഡ്‌ജി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

ALSO READ: വാഹനം തടഞ്ഞ് പണം ആവശ്യപ്പെടും, നല്‍കിയില്ലെങ്കില്‍ ഭീഷണി; തട്ടിപ്പു സംഘം പിടിയില്‍

For All Latest Updates

ABOUT THE AUTHOR

...view details