കേരളം

kerala

വയോധികയുടെ കൊലപാതകം; പ്രതി ആദം അലി കസ്റ്റഡിയില്‍, ഇന്ന് കേരളത്തിലെത്തിക്കും

By

Published : Aug 9, 2022, 3:40 PM IST

Updated : Aug 9, 2022, 3:45 PM IST

കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കിണറ്റിലിടുന്നതിന്‍റെ സിസിടിവി ദൃശൃങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കിയാണ് പ്രതി ആദം അലിയെ ചെന്നൈയില്‍ നിന്ന് പിടികൂടിയത്.

വയോധികയുടെ കൊലപാതകം  Old women murder case in keshavadasapuram  കേശവദാസപുരം വയോധികയുടെ തൊലപാതകം  കേശവദാസപുരം കൊലപാതകം  keshavadasapuram murder case  murder case in Thiruvanthapuram  kerala newskerala latest news  kerala news live  latest malayalam news today  latest malayalam news  kerala news live  malayalam news today  malayalam news live  kerala malayalam news live  Thiuvanathapuram district news  കേരള വാര്‍ത്തകള്‍ ലൈവ്  മലയാളം വാര്‍ത്തകള്‍ ലൈവ്  ദേശീയ വാര്‍ത്തകള്‍  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പോസ്‌റ്റ്‌മോര്‍ട്ടം  സിസിടിവി ദൃശൃങ്ങള്‍  മനോരമയെ കൊലപ്പെടുത്തിയ പ്രതിയെ ഇന്ന് കസ്റ്റഡിയിലെടുക്കും
മനോരമയെ കൊലപ്പെടുത്തിയ പ്രതിയെ ഇന്ന് കസ്റ്റഡിയിലെടുക്കും

തിരുവനന്തപുരം: കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗാള്‍ സ്വദേശിയായ പ്രതി ആദം അലിയെ കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ നിന്ന് ആര്‍.പി.എഫ് പിടികൂടിയത്. പ്രതിയെ ഇന്ന് രാത്രി തിരുവനന്തപുരത്തെത്തിക്കും.

ഞായറാഴ്‌ചയാണ് കേശവദാസപുരം ദേവസ്വം ലൈനില്‍ താമസിക്കുന്ന മനോരമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റിലിടുന്ന ദൃശ്യങ്ങളും അതിനു ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു. ഈ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി കേരള പൊലീസ് തമിഴ്‌നാട് പൊലീസിന് വിവരം നല്‍കി. പ്രതി ആദം അലിയെ ചെന്നൈയില്‍ നിന്ന് പിടികൂടിയത്.

പ്രതിക്കൊപ്പം ജോലി ചെയ്യുന്ന നാല് തൊഴിലാളികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടന്ന് വരികയാണ്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകമാണിതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

also read:വയോധികയുടെ കൊലപാതകം ; ആദം അലി പബ്‌ജി ഗെയിമിന് അടിമ, ഇയാള്‍ പ്രശ്‌നക്കാരനെന്ന് സുഹൃത്തുക്കള്‍

Last Updated : Aug 9, 2022, 3:45 PM IST

ABOUT THE AUTHOR

...view details