വയോധിക വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ - മാവൂര്‍ വയോധിക പൊള്ളലേറ്റ് മരിച്ച നിലയില്‍
കോഴിക്കോട് മാവൂരാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ മറ്റംഗങ്ങള്‍ ഇല്ലായിരുന്നു.
വയോധിക വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍
കോഴിക്കോട്:മാവൂരില്‍ പെരുവയൽ ജനത സ്റ്റോപ്പിനടുത്തുള്ള വീട്ടിൽ വയോധികയെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ ജനത സ്റ്റോപ്പിനടുത്ത് പരേതനായ വർഗീസിന്‍റെ ഭാര്യ പയ്യമ്പള്ളി ബേബിയെ (72) ആണ് മരിച്ച നിലയിൽ കണ്ടത്. വീട്ടിലുള്ളവരെല്ലാം ഇന്ന് (4.05.2022) രാവിലെ 6.30 ന് പള്ളിയിൽ പോയപ്പോഴാണ് സംഭവം.