തിരുവനന്തപുരം: അഞ്ച് വയസുകാരിയുടെ കഴുത്തിൽ നിന്നും സ്വർണ മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ച 61കാരി അറസ്റ്റിൽ. വേട്ടമ്പള്ളി ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ശ്യാമളയാണ് (61) അറസ്റ്റിലായത്. നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് സംഭവം. മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ബഹളം വെച്ചപ്പോഴാണ് കൂടെ ഉണ്ടായിരുന്ന അമ്മയും മറ്റ് ബന്ധുക്കളും മോഷണം തിരിച്ചറിഞ്ഞത്.
അഞ്ച് വയസുള്ള കുട്ടിയുടെ മാലമോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ 61കാരി പിടിയില്‍ - നെടുമങ്ങാട് ബസ് സ്റ്റേഷനിലെ മോഷണം
നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് മോഷണ ശ്രമം. മാല പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടി ബഹളം വെച്ചപ്പോഴാണ് കൂടെ ഉണ്ടായിരുന്ന അമ്മയും മറ്റ് ബന്ധുക്കളും മോഷണം തിരിച്ചറിഞ്ഞത്.
അഞ്ച് വയസുള്ള കുട്ടിയുടെ മാലമോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ 61കാരി പിടിയില്‍
തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളും ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ചേര്‍ന്ന് ശ്യാമളയെ പിടികൂടുകയായിരുന്നു. സമാനമായ മൂന്ന് കേസുകളിൽ ശ്യാമള പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ചെമ്പഴന്തി സ്വദേശിയായ അപർണയുടെ മകളാണ് അഞ്ചുവയസുകാരി.
ALSO READ:ഭാര്യ വീടുവിട്ടിറങ്ങിയതില്‍ മനംനൊന്ത് യുവാവ് തൂങ്ങി മരിച്ചു