കേരളം

kerala

ETV Bharat / crime

ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് 76കാരനെ തല്ലിക്കൊന്നു - കർണാടക

തമിഴ്‌നാട് സ്വദേശി കുപ്പണ്ണയെയാണ് പതിനാറുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ച് കൊന്നത്.

Bengaluru  73 year old man allegedly beaten to death  old man was beaten to death  beaten to death on the allegation of rape  76കാരനെ തല്ലിക്കൊന്നു  വയോധികനെ തല്ലിക്കൊന്നു  തമിഴ്‌നാട്  കുപ്പണ്ണ  തമിഴ്‌നാട് സ്വദേശി കുപ്പണ്ണ  കർണാടക  ബെംഗളുരു
ബലാത്സംഗം ആരോപിച്ച് തല്ലിക്കൊന്നു

By

Published : Dec 12, 2022, 7:51 PM IST

ബെംഗളുരു: ലഹരി പാനിയം നൽകി പതിനാറുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വയോധികനെ തല്ലിക്കൊന്നു. കർണാടക ബെംഗളുരുവിലെ ഹെന്നൂരിലാണ് സംഭവം. തമിഴ്‌നാട് സ്വദേശി കുപ്പണ്ണയാണ്(76) കൊല്ലപ്പെട്ടത്. വയോധികന്‍റെ കൊലപാതകത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേരെ അറ്സ്‌റ്റ് ചെയ്‌തതായി ഡിസിപി ഭീമ ശങ്കർ ഗുലേദ് പറഞ്ഞു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:-വർഷങ്ങളായി ബെംഗളുരുവിലെ ബാബുസാപല്യയിലായിരുന്നു കുപ്പണ്ണ താമസിച്ചിരുന്നത്. ഇയാളുടെ വീടിന്‍റെ അടുത്താണ് പെൺകുട്ടിയുടെ വീട്. കഴിഞ്ഞ ദിവസം വീടിന് സമീപത്ത് വിരിച്ചിട്ട തുണികൾ എടുക്കാൻ പോയ പെൺകുട്ടിക്ക് ഇയാൾ ലഹരി പാനിയം നൽകി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

തുണി എടുക്കാൻ പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് എത്താത്തതിനെ തുടർന്ന് ആശങ്കയിലായ മാതാപിതാക്കൾ എല്ലായിടത്തും അന്വേഷിച്ചു. തിരച്ചിലിൽ പെൺകുട്ടിയെ വൃദ്ധന്‍റെ വീട്ടിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെൺകുട്ടി വിവരം പറഞ്ഞതിനെ തുടർന്ന് പ്രകോപിതരായ മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് വൃദ്ധനെ മർദിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ ഹെന്നൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷത്തിൽ വൃദ്ധനെ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൃദ്ധൻ മരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹെന്നൂർ പൊലീസ് രണ്ട് കേസുകൾ എടുത്തിട്ടുണ്ട്. വൃദ്ധനെ കൊലപ്പെടുത്തിയതിനും പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗിക അതിക്രമത്തിനുമാണ് കേസുകൾ എടുത്തത്.

ABOUT THE AUTHOR

...view details