കോട്ടയം: വൈക്കം തലയോലപ്പറമ്പിൽ സ്‌കൂൾ വിദ്യാർഥിനിയുടെ നേർക്ക് നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. തലയോലപ്പറമ്പ് വടയാർ വടക്കുംഭാഗത്ത് ആശാ നിലയത്തിൽ അനന്തു അനിൽകുമാറിനെയാണ് (25) അറസ്‌റ്റ് ചെയ്‌തത്. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സ്‌കൂൾ വിദ്യാർഥിനി തലയോലപറമ്പിൽ എത്തിയപ്പോഴാണ് യുവാവ് നഗ്നത പ്രദർശനം നടത്തിയത്.
വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്‌റ്റിൽ - kottayam latest news
തലയോലപ്പറമ്പ് സ്വദേശിയാണ് നഗ്നത പ്രദർശനം നടത്തിയത്. ഇയാൾക്കെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.
![വിദ്യാർഥിനിക്ക് നേരെ നഗ്നത പ്രദർശനം: യുവാവ് അറസ്‌റ്റിൽ Nudity display towards student man arrested at vaikom for nudity display വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നഗ്നതാ പ്രദർശനം വൈക്കത്ത് വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം കോട്ടയം വാർത്തകൾ കേരള വാർത്തകൾ kottayam latest news kerala latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16156885-thumbnail-3x2-vk.jpg)
അപമാനിതയായ വിദ്യാർഥിനി സ്‌കൂളിലെത്തി അധ്യാപകരോട് വിവരം പറഞ്ഞതിനെ തുടർന്ന് അധ്യാപകർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിന് യുവാവിന്‍റെ ചിത്രങ്ങൾ ലഭിച്ചു. തുടർന്ന് പൊലീസ് യുവാവിനെ വീട്ടിൽ നിന്നു പിടികൂടി.
യുവാവിനേയും ഇയാൾ വന്ന ബൈക്കും പെൺകുട്ടി തിരിച്ചറിഞ്ഞു. നഗ്നത പ്രദർശനം നടത്തിയതിന് ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. എസ്ഐമാരായ ടി.എസ്. ദീപു, പി.എസ്. സുധീരൻ, എഎസ്ഐ സുശീലൻ, സിപിഒ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.