കേരളം

kerala

ETV Bharat / crime

വീട്ടമ്മയുടെ മാല മോഷ്‌ടിച്ച അയൽവാസിയായ യുവാവ് പൊലിസ് പിടിയിൽ - വീട്ടിൽ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയത്

മാർച്ച് 14 ന് വീട്ടിൽ രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

കോട്ടയം വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവം  അയൽവാസിയായ വീട്ടമ്മയുടെ മാല മോഷ്‌ടിച്ച സംഭവം  യുവാവ് പൊലിസ് പിടിയിൽ  stealing the necklace of a neighboring housewife  young man arrested in kottayam  necklace stolen case in kottayam  വീട്ടിൽ അതിക്രമിച്ച് കയറിയാണ് മോഷണം നടത്തിയത്  രണ്ടു ലക്ഷത്തോളം വിലവരുന്ന അൻപത് ഗ്രാമോളം തൂക്കം വരുന്ന സ്വർണമാലയാണ് മോഷ്‌ടിച്ചത്.
അയൽവാസിയായ വീട്ടമ്മയുടെ മാല മോഷ്‌ടിച്ച സംഭവം; യുവാവ് പൊലിസ് പിടിയിൽ

By

Published : Mar 17, 2022, 7:42 AM IST

കോട്ടയം: അയൽവാസിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ കേസിൽ യുവാവിനെ വൈക്കം പൊലീസ് അറസ്‌റ്റ് ചെയ്‌തു. വൈക്കം ടിവിപുരം കളയത്ത് വീട്ടിൽ അഭിലാഷിനെ(35) യാണ് വൈക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ കൃഷ്‌ണൻ പോറ്റിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്.

മാർച്ച് 14 ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവം. അയൽവാസിയുടെ വീട്ടിൽ രാത്രിയിൽ അതിക്രമിച്ച് കയറിയ പ്രതി മോഷണം നടത്തുകയായിരുന്നു. വീട്ടമ്മയുടെ മാല പൊട്ടിച്ച ശേഷം പ്രതി രക്ഷപെട്ടു. രണ്ടു ലക്ഷത്തോളം വിലവരുന്ന അൻപത് ഗ്രാമോളം തൂക്കം വരുന്ന സ്വർണമാലയാണ് മോഷ്‌ടിച്ചത്.

ഇതേ തുടർന്നു വീട്ടമ്മ നൽകിയ പരാതിയിൽ വൈക്കം ഡി.വൈ.എസ്.പി എ.ജെ തോമസിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതിയ്ക്കായി അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ വൈക്കം എസ്.എച്ച്.ഒ കൃഷ്‌ണൻ പോറ്റി, എസ്.ഐ അബ്‌ദുൾ സമദ്, എ.എസ്.ഐ പ്രമോദ്, സി.പി.ഒ സെയ്‌ഫുദ്ദീൻ, എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

ALSO READ:പീഡന പരാതി; അധ്യാപകനെ പുറത്താക്കി കാലിക്കറ്റ് സർവകലാശാല

ABOUT THE AUTHOR

...view details