സൂറത്ത്(ഗുജറാത്ത്) :സൂറത്തിൽ പതിമൂന്ന് വയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ചു. സൂറത്തിലെ കവാസ് സ്വദേശിയായ പെൺകുട്ടിയാണ് മരിച്ചത്. ഒരാഴ്‌ചക്ക് മുൻപ് അമ്മ വഴക്ക് പറഞ്ഞതിന് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ടെറസിൽ പോയി സുഹൃത്തിനെ ഫോൺ വിളിച്ചതിനാണ് അമ്മ കുട്ടിയെ ശകാരിച്ചതെന്ന് പിതാവ് പറഞ്ഞു. വഴക്ക് പറഞ്ഞതിലുണ്ടായ ദേഷ്യത്തെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർന്ന് സുഖം പ്രാപിച്ച കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് വീട്ടിലേക്ക് അയച്ചു.