കോഴിക്കോട്:ഇറച്ചി വെട്ടുകാരനായി ജീപ്പിന് മുകളിൽ കയറി മാസ് എൻട്രി നടത്തിയ ബോബി ചെമ്മണ്ണൂർ വെട്ടിലായി. മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചട്ടങ്ങള്‍ ലംഘിച്ചതിന് ബോബിക്ക് എതിരെ നടപടിയെടുക്കാൻ തീരുമാനം. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമം ലംഘിച്ചതിനുമാണ് നടപടി.
ജീപ്പിന് മുകളിൽ കയറി ബോബി ചെമ്മണ്ണൂരിന്‍റെ മാസ് എൻട്രി; പിന്നാലെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ സൂപ്പർ എൻട്രി - മോട്ടോര്‍ വാഹന വകുപ്പ് നടപടി ബോബി ചെമ്മണ്ണൂർ
ബോബി ചെമ്മണ്ണൂരിന്‍റെ ഇറച്ചിക്കടയുടെ ഉദ്ഘാടനത്തിന് ജീപ്പിന് മുകളിൽ കയറി പ്രകടനം നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് അദ്ദേഹത്തിനെതിരെ നടപടിക്ക് ഒരുങ്ങുന്നത്
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ വാഹന ഉടമയ്‌ക്ക് ഉടൻ നോട്ടിസ് കൈമാറും. സംഭവ സമയത്ത് വാഹനമോടിച്ച ആള്‍ക്ക് എതിരെയും നടപടിയുണ്ടാകുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി. ചെമ്മണ്ണൂരിന്‍റെ പുതിയ സംരംഭമായ ‘ബോചെ ദി ബുച്ചര്‍’ എന്ന ഇറച്ചിക്കടയുടെ ഉദ്‌ഘാടനത്തിന് ഇറച്ചി വെട്ടുകാരന്‍റെ രൂപത്തില്‍ വാഹനത്തിന് മുകളില്‍ സഞ്ചരിച്ചത് വിവാദമായതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഇടപെട്ടത്.
ഉദ്‌ഘാടന പരിപാടിയിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്ത് എത്തിയതോടെ തനിക്ക് എതിരെ കേസ് എടുക്കണമെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെ ആവശ്യപ്പെട്ടിരുന്നു. ഇത്തരം പ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനൊപ്പം യുവാക്കളില്‍ തെറ്റായ പ്രേരണ സൃഷ്‌ടിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
TAGGED:
ബോചെ ദി ബുച്ചര്‍