തൃശൂര്‍:വാട്‌സ്‌ആപ്പിലൂടെ സ്ത്രീയുടെ മോര്‍ഫ് ചെയ്‌ത നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന് മുരിയാട്ടില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മുരിയാട് സിയോണ്‍ ആരാധനാലയ കേന്ദ്രത്തിലെ വിശ്വാസികളായ സ്ത്രീകളും സഭയെ ബഹിഷ്‌കരിച്ച പ്ലാത്തോട്ടത്തില്‍ ഷാജിയുടെ കുടുംബവും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
സ്‌ത്രീകളുടെ മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോഴുണ്ടായ കടന്നാക്രമണവും ചെറുത്ത് നില്‍പ്പുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ആരംഭ നഗര്‍ നിവാസിയായ പ്ലാത്തോട്ടത്തില്‍ ഷാജി, മകന്‍ സാജന്‍ എന്നിവരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പരിക്കേറ്റ സ്ത്രീകള്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഇരു പക്ഷക്കാരും ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.