പാലക്കാട്: പാലക്കാട് അഗളി സ്വദേശിയായ പ്രവാസി അബ്‌ദുല്‍ ജലീലിനെ വിമാനത്താവളത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയ പിടിയിൽ. പെരിന്തൽമണ്ണ ആക്കപ്പറമ്പിലെ രഹസ്യകേന്ദ്രത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി പിടിയിൽ - murder of agali native
അഗളി സ്വദേശിയായ പ്രവാസി അബ്‌ദുല്‍ ജലീലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പിടിയിലായി. യഹിയയെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ച അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തു.
പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം: മുഖ്യപ്രതി പിടിയിൽ
അബ്‌ദുൽ ജലീലിനെ മർദിച്ച് അവശനാക്കിയ നിലയില്‍ ആശുപത്രിയിലെത്തിച്ച ശേഷം യഹിയ മുങ്ങുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിയിലാണ് യഹിയയെ പൊലീസ് പിടികൂടിയത്. പാണ്ടിക്കാട് ഒരു വീടിന്‍റെ ശുചിമുറിയില്‍ യഹിയ ഒളിവില്‍ കഴിയുകയായിരുന്നു. ഇയാളെ രക്ഷപ്പെടാനും ഒളിവില്‍ കഴിയാനും സഹായിച്ച അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
TAGGED:
murder of agali native