ചെന്നൈ:കൊലപാതകക്കേസ് പ്രതിയെ ആറംഗ സംഘം നടുറോഡിൽ വെട്ടിക്കൊന്നു. ചെന്നൈയിലെ വില്ലിവാക്കം പ്രദേശത്ത് വ്യാഴാഴ്‌ചയാണ് (10.03.22) ഞെട്ടിക്കുന്ന സംഭവം. 'ഡബിൾ' രഞ്ജിത്ത് എന്നറിയപ്പെടുന്ന രഞ്ജിത്താണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊലപ്പെടുത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ സിറ്റി പൊലീസ് പുറത്തുവിട്ടു.
വ്യാഴാഴ്‌ച വൈകുന്നേരമായിരുന്നു സംഭവം. നേരത്തേ രഞ്ജിത്തും ഇയാളുടെ കൂട്ടാളികളും ചേർന്ന് മറ്റൊരു ഗുണ്ടാസംഘത്തിലെ അംഗമായിരുന്ന റൗഡി അലക്‌സിനെ കൊലപ്പെടുത്തിയിരുന്നു. സംഭവത്തിൽ രഞ്ജിത്തിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ കുറേ മാസങ്ങളായി ജയിലിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞയാഴ്‌ചയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്.