കേരളം

kerala

ETV Bharat / crime

വനിത ഡോക്‌ടറെ കൊലപ്പെടുത്തുമെന്ന് ഭീഷണി; മുംബൈയില്‍ മറ്റൊരു ഡോക്‌ടര്‍ക്കെതിരെ കേസ് - കുരാര്‍

കുരാര്‍ പൊലീസ് സ്റ്റേഷനില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 323, 504, 506 വകുപ്പുകൾ പ്രകാരമാണ് പ്രതിയായ ഡോക്‌ടറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.

mumbai doctor  mumbai doctor case  mumbai crime  doctor booked for assaulting woman doctor  kurar police  kurar doctor case  വനിത ഡോക്‌ടറെ കൊലപ്പെടുത്തുമെന്ന് ഭീഷണി  മുംബൈ  കുരാര്‍  കുരാര്‍ പൊലീസ്
MUMBAI DOCTOR

By

Published : Jan 15, 2023, 9:53 AM IST

മുംബൈ:വനിത ഡോക്‌ടറെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഡോക്‌ടറിനെതിരെ കേസ്. മുംബൈയിലെ കുരാര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

സംഭവത്തില്‍ പ്രതിയായ ഡോക്‌ടര്‍, വനിത സഹപ്രവര്‍ത്തകയെ കയ്യേറ്റം ചെയ്യുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ ഐപിസി 509, 323, 504, 506 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details