കേരളം

kerala

ETV Bharat / crime

നീതി തേടി: കാസര്‍കോട് വിധി കാത്ത് 600ലധികം പോക്സോ കേസുകള്‍ - പീഡന കേസ്

അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്‌ച, ജഡ്‌ജിമാരുടെ ഇടക്കിടയ്ക്കുള്ള സ്ഥലം മാറ്റം, കേസുകളിലെ സാക്ഷികള്‍ കൃത്യമായി കോടതിയില്‍ ഹാജരാവാതിരിക്കല്‍ എന്നിവയാണ് വധി വൈകാനുള്ള കാരണം

പോക്സോ കേസുകളിൽ നീതിക്കായി കാത്തിരുന്ന് കുട്ടികൾ  പോക്സോ കേസ്  കാസര്‍കോട്  കോടതി  പീഡന കേസ്  600 cases are awaiting trial in poxo cases
വിധി കാത്ത് 600ലധികം പോക്സോ കേസുകള്‍

By

Published : Apr 19, 2022, 11:40 AM IST

കാസര്‍കോട്:കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി നല്‍കണമെന്ന നിയമം നിലനില്‍ക്കെ ജില്ലയില്‍ മാത്രം വിധിക്കായി കാത്തിരിക്കുന്നത് 2016 മുതലുള്ള അറന്നൂറിലേറെ കേസുകള്‍. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്‌ച, ജഡ്‌ജിമാരുടെ ഇടക്കിടയ്ക്കുള്ള സ്ഥലം മാറ്റം, കേസുകളിലെ സാക്ഷികള്‍ കൃത്യമായി കോടതിയില്‍ ഹാജരാവാതിരിക്കല്‍ എന്നിവയാണ് കേസ് അനിശ്ചിതമായി നീളുന്നതിനുള്ള കാരണങ്ങള്‍.

തെരഞ്ഞെടുപ്പ് വേളകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാവത്തതിരുന്നതും അന്വേഷണം വൈകാന്‍ കാരണമായി. നിലവില്‍ പോക്സോ കേസുകള്‍ അന്വേഷിക്കുന്നത് സി.ഐ റാങ്കിലുള്ളവരായിരിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ ചുമതലയും ഇവര്‍ക്ക് തന്നെയാവും.

അതുകൊണ്ട് തന്നെ കൃത്യ സമയത്ത് കോടതിയിലെത്താന്‍ ഇവര്‍ക്ക് സാധിക്കാതെ വരുന്നു. ഇത്തരം സാഹചര്യം നിലനില്‍ക്കെ സംസ്ഥാനത്ത് 44 സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ പോക്സോ കേസന്വേഷണത്തിനു മാത്രം ചുമതലപ്പെടുത്താൻ മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചത് ആശ്വാസകരമാകും. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, കാഞ്ഞങ്ങാട് അതിവേഗ കോടതി ഉൾപ്പടെ രണ്ട് പോക്സോ കോടതികളാണ് കാസര്‍കോടുള്ളത്.

ജില്ലയില്‍ പോക്സോ കോടതി സ്ഥാപിക്കാനുള്ള നടപടിയുമായി മുന്നോട്ട് പോകുമ്പോഴും നിലവിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തിര നടപടി വേണമെന്ന ആവശ്യ ശക്തമാണ്. പ്രശ്‌നത്തിന് ഉടനടി പരിഹാരം കണ്ടില്ലെങ്കില്‍ ഇരകള്‍ക്ക് നീതിയ്ക്കായി ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടതായി വരും. ഇത്തരത്തില്‍ വിധി വൈകിയാല്‍ അത് കുട്ടികളുടെ മാനസികാവസ്ഥയെയും ഉന്നത പഠനത്തെയും വിവാഹത്തേയും പ്രതകൂലമായി ബാധിക്കും.

also read: പോക്സോ കേസിൽ അത്യപൂര്‍വ വിധി; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 11 വർഷം തടവും 5 ലക്ഷം രൂപ പിഴയും

ABOUT THE AUTHOR

...view details