മംഗളൂരു:ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിൽ കാന്താര സിനിമ കാണാന്‍ തിയേറ്ററിന് മുന്നിൽ നിന്ന വിദ്യാർഥികൾക്ക് നെരെ സദാചാര ഗുണ്ടാ ആക്രമണം. സംഭവത്തിൽ അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. അബ്‌ദുൾ ഹമീദ്, അഷ്‌റഫ്, സാദിഖ്, ജബീർ ജട്ടിപ്പള്ള, സിദ്ദിഖ് ബോറുഗുഡ്ഡെ എന്നിവരാണ് പൊലീസ് പിടിയിലായത്.
കാന്താര കാണാനെത്തിയ വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം, അഞ്ചംഗ സംഘത്തെ പിടികൂടി പൊലീസ് - വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം
സംഭവത്തിൽ വിദ്യാർഥികളുടെ പരാതിയിന്മേൽ സുള്ള്യ പൊലീസ് കേസെടുത്തു. അബ്‌ദുൾ ഹമീദ്, അഷ്‌റഫ്, സാദിഖ്, ജബീർ ജട്ടിപ്പള്ള, സിദ്ദിഖ് ബോറുഗുഡ്ഡെ എന്നിവർ പൊലീസ് പിടിയിലായി.
കാന്താര കാണാനെത്തിയ വിദ്യാർഥികൾക്ക് നേരെ സദാചാര ഗുണ്ടാ ആക്രമണം
20 കാരനും പെൺസുഹൃത്തും സിനിമ കാണുന്നതിനായി ബുധനാഴ്‌ച സുള്ള്യയിലെ തിയേറ്ററിലെത്തിയപ്പോഴാണ് സംഭവം. തിയേറ്ററിന് വെളിയിൽ സിനിമ കാണാനായി കാത്തുനിൽക്കുമ്പോൾ അഞ്ചംഗ സംഘം സ്ഥലത്തെത്തി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു എന്നാണ് പരാതി. മർദനമേറ്റതിനെ തുടർന്ന് ഇരുവരും സുള്ള്യ പൊലീസിൽ പരാതി നൽകുകയായിരുന്നു.