പാലക്കാട് :പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി ആറുവർഷം തടവും 20,000രൂപ പിഴയും. അഗളി നെല്ലിപ്പതി കൊട്ടവിള വീട്ടിൽ ഡോൺ തോമസിനാണ് (89) പാലക്കാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി (പോക്സോ) ജഡ്‌ജി രാജേഷ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവ് അനുഭവിക്കണം. 2018 ഫെബ്രുവരി നാലിനാണ് കേസിനാസ്‌പദമായ സംഭവം.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 6 വർഷം തടവ് - പാലക്കാട് പീഡനക്കേസ്
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നു
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 6 വർഷം തടവ്
ALSO READ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന് പരാതി ; യുവാവ് അറസ്റ്റിൽ
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. അഗളി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് അന്വേഷണത്തിന് അന്നത്തെ സിഐ എൻ. എസ് സലീഷ് നേതൃത്വം നൽകി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി ശോഭന ഹാജരായി.