ലഖ്‌നൗ :ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ പതിനാറുകാരിയെ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. നവംബര്‍ 19ന് രാവിലെയാണ് നടുക്കുന്ന സംഭവം. വീടിന് സമീപം ആടിനെ മേയ്‌ക്കാന്‍ പോയപ്പോഴാണ് അയല്‍വാസികളായ രണ്ട് യുവാക്കള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നെത്തി ബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ഗോണ്ട എഎസ്‌പി ശിവരാജ് പറഞ്ഞു.
16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ദൃശ്യം പ്രചരിപ്പിച്ചു ; പ്രതികള്‍ ഒളിവില്‍ - Uttarpradesh news updates
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്
യുപിയില്‍ 16കാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം
ബലാത്സംഗ വിവരം പെണ്‍കുട്ടി പറഞ്ഞതോടെയാണ് കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പെൺകുട്ടിയെ ജില്ല വനിത ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയെന്നും എഎസ്‌പി ശിവരാജ് പറഞ്ഞു.