കേരളം

kerala

ETV Bharat / crime

വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി താലികെട്ടി, ശേഷം ബലാത്സംഗം ; സഹപാഠിയായിരുന്ന യുവാവ് അറസ്റ്റില്‍ - minor girl raped in ananthapuram

സഹപാഠിയായിരുന്ന പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി താലികെട്ടിയ ശേഷം നിരന്തരം ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍

Etv BharatThreatened and raped fellow student by tying mangalsutra  ഭീഷണിപ്പെടുത്തി താലിക്കെട്ടി ബലാത്സംഗം  സഹപാഠി അറസ്റ്റില്‍  സഹപാഠിയെ ഭീഷണിപ്പെടുത്തി താലിക്കെട്ടി  വിദ്യാര്‍ഥിനി  ഇന്‍റര്‍മീഡിയറ്റ് സെക്കൻഡറി  ബലാത്സംഗം  ആന്ധ്രപ്രദേശ് വാര്‍ത്തകള്‍  ആന്ധ്രപ്രദേശ് പുതിയ വാര്‍ത്തകള്‍  Andrapradesh news updates  national news updates
ഭീഷണിപ്പെടുത്തി താലിക്കെട്ടി ബലാത്സംഗം; സഹപാഠി അറസ്റ്റില്‍

By

Published : Nov 12, 2022, 6:28 PM IST

അനന്തപുരം (ആന്ധ്രാപ്രദേശ്) :പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ സഹപാഠിയായിരുന്ന യുവാവ് അറസ്റ്റില്‍. അനന്തപുരം സ്വദേശിയായ ഹേമന്താണ് പിടിയിലായത്. കർണൂലിൽ ഇന്‍റര്‍മീഡിയറ്റ് സെക്കൻഡറി വിദ്യാര്‍ഥിയായ പെണ്‍കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗം ചെയ്‌തത്.

കഴിഞ്ഞ ജൂണിലാണ് കേസിനാസ്‌പദമായ സംഭവങ്ങളുടെ തുടക്കം. പെണ്‍കുട്ടി തനിച്ചായ സമയത്ത് വീട്ടിലെത്തിയ ഹേമന്ത് തന്നെ പ്രണയിച്ചില്ലെങ്കില്‍ അമ്മയേയും സഹോദരിയേയും കൊല്ലുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കഴുത്തില്‍ ബലമായി താലികെട്ടുകയും ചെയ്‌തു.

പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നിരവധി തവണ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കി. ഇയാളെ ഭയന്ന് പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാല്‍ ബലാത്സംഗം തുടര്‍ന്നതോടെ പെണ്‍കുട്ടി ദസറ അവധിക്ക് വീട്ടിലെത്തിയപ്പോള്‍ അമ്മയോട് വെളിപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ അനന്തപുരം ദിശ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്. പോക്‌സോ കേസ് ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details