ഇടുക്കി:കമ്പംമെട്ടില്‍ പോക്സോ കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ. ഒൻപത് വയസുകാരിയെ ഉപദ്രവിച്ചയാളെയാണ് കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കുമരകംമെട്ട് സ്വദേശി സതീശനാണ് അറസ്റ്റിലായത്.
കമ്പംമെട്ടില്‍ പോക്സോ കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ - ഇടുക്കി കമ്പം മേട്ടില്‍ പോക്സോ കേസ്
സ്വകാര്യ സ്ഥാപനത്തില്‍ വച്ച് പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നാണ് കേസ്.
കമ്പംമെട്ടില്‍ പോക്സോ കേസിൽ മദ്ധ്യവയസ്കൻ അറസ്റ്റിൽ.
കഴിഞ്ഞ ദിവസം മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തിയ പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സ്ഥാപന ഉടമ പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. തുടർന്ന് പെൺകുട്ടി വിവരം ബന്ധുക്കളെ അറിയിക്കുകയും കമ്പംമെട്ട് പോലീസിൽ പരാതി നൽകുകയുമായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.