ഇടുക്കി: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പൊലീസ് പിടിയിലായി. തൊടുപുഴ സ്വദേശി യുനസ് റസാക്ക് (25), കോതമംഗലം സ്വദേശിനി അക്ഷയ ഷാജി (22) എന്നിവരെയാണ് തൊടുപുഴ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
തൊടുപുഴയിലെ ലോഡ്‌ജില്‍ മാരക ലഹരി മരുന്നുമായി യുവാവും യുവതിയും പൊലീസ് പിടിയിൽ - എംഡിഎംഎ
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തൊടുപുഴയിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് യുവാവിനെയും യുവതിയേയും പിടികൂടിയത്. ഇവരിൽ നിന്നും 6.6 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

തൊടുപുഴയിലെ സ്വകാര്യ ലോഡ്‌ജിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. ലഹരി ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള സ്‌ഫടിക കുഴൽ, ചെറിയ പൊതികളാക്കി കൊടുക്കുന്നതിനുള്ള പ്ലാസ്റ്റിക് കവറുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇവർ എം.ഡി.എം.എ വിതരണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇതിൻ്റെ ഭാഗമായി തൊടുപുഴ മേഖലയിലെ പല ലോഡ്‌ജുകളിലും ഇവർ മുറിയെടുത്ത് താമസിച്ചിരുന്നു. എം.ഡി.എം.എ വിൽപ്പനക്കായി ഇരുവരും തിങ്കളാഴ്‌ച ഉച്ചക്ക് മുറിയെടുത്തതായി ഡിവൈ.എസ്.പി മധു ബാബുവിന് രഹസ്യ വിവരം ലഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ തൊടുപുഴ സർക്കിൾ ഇൻസ്പെക്‌ടർ വി.സി. വിഷ്‌ണു കുമാർ, എസ്.ഐമാരായ കൃഷ്‌ണൻ നായർ, എ.എസ്.ഐ ടി.എം. ഷംസുദ്ദീൻ, ഉണ്ണികൃഷ്‌ണൻ, സി.പി.ഒമാരായ മാഹിൻ, സിനാജ്, വിഷ്‌ണു, സനൂപ്, രാജേഷ്, റസിയ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.