പാലക്കാട്:വീര്യം കൂടിയ ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ. സ്വകാര്യ ബസ് മാര്‍ഗം 69 ഗ്രാം എംഡിഎംഎ കടത്തിയ എറണാകുളം കുന്നത്തുനാട് വേങ്ങൂർ വെസ്‌റ്റ് പാണിയേലി മാനാങ്കുഴി വീട്ടിൽ ലിജോയെയാണ് (20) എക്‌സൈസ് സംഘം പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ഡിജെ പാർട്ടിക്ക് കടത്തിയ ലഹരിമരുന്നാണ് പിടിച്ചെടുത്തത്.
രണ്ട് കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍ - ഡിജെ പാർട്ടി
പാലക്കാട് സ്വകാര്യ ബസിൽ കടത്തിയ രണ്ട് കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് എക്‌സൈസ് സംഘത്തിന്‍റെ പിടിയില്‍
രണ്ട് കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍
ഇയാളിൽ നിന്ന് ഇലക്‌ട്രിക് ത്രാസും കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ ഷാജി, എം.സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ ബി.ശ്രീജിത്ത്, കെ.പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.പി പ്രസാദ്, ജിജോയ്, സഹീറലി, അബ്‌ദുൾ നവാസ്, ജോബിമോൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ രണ്ടു കോടി രൂപ വിലവരുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.