കാസർകോട്: മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട. കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് മഞ്ചേശ്വരം പൊലീസ് പിടികൂടി. സംഭവത്തിൽ കുഞ്ചത്തൂർ സ്വദേശി രവി കിരണിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട: ഒരാൾ അറസ്റ്റിൽ - ഡിവൈഎസ്‌പി വൈഭവ് സക്‌സേന
മഞ്ചേശ്വരത്ത് കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പൊലീസ് പിടികൂടി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു.
മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട: ഒരാൾ അറസ്റ്റിൽ
ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ജില്ല പൊലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കാസർകോട് ഡിവൈഎസ്‌പി വി.വി. മനോജിന്‍റെ നേതൃത്വത്തിൽ മഞ്ചേശ്വരം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്ന് (29.07.2022) പുലർച്ചെ സ്കോർപ്പിയോ വാഹനത്തിൽ കടത്തുകയായിരുന്ന സ്‌പിരിറ്റ് പിടികൂടിയത്.