വിശാഖപട്ടണം : കടം നല്‍കിയ 500 രൂപ തിരികെ ആവശ്യപ്പെട്ടതിന് വിശാഖപട്ടണത്ത് യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. അപ്പണ്ണ റെഡ്ഡി എന്നറിയപ്പെടുന്ന അപ്പല റെഡ്ഡിയാണ് (32) കൊല്ലപ്പെട്ടത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ശങ്കര്‍ എന്നയാളാണ് പ്രതി.
ജൂലൈ 22-ന് പെഡവൽതേര്‍ മാനസാബു തെരുവില്‍ അപ്പലറെഡ്ഡിയുടെ വീടിനടുത്താണ് സംഭവം. മദ്യം വാങ്ങുന്നതിനായാണ് ശങ്കര്‍, റെഡ്ഡിയില്‍ നിന്ന് 500 രൂപ കടമായി വാങ്ങിയത്. ഈ രൂപ തിരികെ നല്‍കാന്‍ കാലതാമസം എടുത്തത് അപ്പല റെഡ്ഡിയെ ചൊടിപ്പിച്ചു.