ന്യൂഡൽഹി:ഡല്‍ഹിയില്‍ 28കാരന് അജ്ഞാതന്‍റെ വെടിയേറ്റു. ഹരിനഗറിലെ താമസക്കാരനായ മൻദീപ് സിങ്ങിനാണ് വെടിയേറ്റത്. വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 9) രാത്രി 10.55 ഓടെയാണ് സംഭവം.
ഡല്‍ഹിയില്‍ 28കാരന് നേരെ വെടിയുതിര്‍ത്ത് അജ്ഞാത സംഘം - ന്യൂഡൽഹി വാര്‍ത്തകള്‍
വെള്ളിയാഴ്‌ച രാത്രി 10.55നാണ് മന്‍ദീപ് സിങിന് വെടിയേറ്റത്.
ഡിടിസി ഡിപ്പോക്ക് സമീപം നില്‍ക്കുകയായിരുന്ന മന്‍ദീപിന്‍റെ തോളില്‍ അജ്ഞാതന്‍ പിടിച്ചു. എന്നാല്‍ കഴുത്തിലെ മാല മോഷ്‌ടിക്കാനെത്തിയതാണെന്ന് കരുതി മന്‍ദീപ് ഇയാളുടെ കൈ തട്ടിമാറ്റുകയും അയാളെ പിന്തുടരുകയും ചെയ്തു. അപ്പോഴാണ് ഇയാള്‍ക്കൊപ്പം മറ്റ് രണ്ട് പേരെ കൂടി ഉണ്ടെന്ന് മനസിലായത്. തുടര്‍ന്ന് മൂന്നംഗ സംഘം മന്‍ദീപിനെതിരെ വെടിയുതിര്‍ത്തു.
മന്‍ദീപിന് പുറകിലാണ് വെടിയേറ്റത്. തുടര്‍ന്ന് നാട്ടുകാരെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടര്‍ന്ന് ഹരി നഗർ പൊലീസ് സ്റ്റേഷനിൽ മന്‍ദീപ് പരാതി നല്‍കി. വിഷയത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും മന്‍ദീപിന്‍റെ ആരോഗ്യ നില തൃപ്‌തികരമാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഘൻശ്യാം ബൻസാൽ പറഞ്ഞു.