കേരളം

kerala

ETV Bharat / crime

ഗ്വാളിയോറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ - POCSO Act

പ്രതിയുടെ ഉപദ്രവം സഹിക്കാതെ വീട് വിട്ടിറങ്ങിയ പെൺകുട്ടി ശിശു സംരക്ഷണ സമിതിയുമായി ബന്ധപ്പെടുകയായിരുന്നു.

blackmailing, raping minor girl  ഭോപ്പാൽ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  പോക്സോ നിയമം  Gwalior  raping minor girl  POCSO Act  The Protection of Children from Sexual Offences
ഗ്വാളിയോറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

By

Published : Mar 2, 2021, 7:35 AM IST

ഭോപ്പാൽ:മധ്യപ്രദേശിലെ ഗ്വാളിയോറിൽ 14 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ. സുനിൽ എന്ന ആളാണ് പൊലീസ് പിടിയിലായത്. ഇയാൾ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന്‍റെ കടയിൽ ജോലിക്ക് നിൽക്കുന്ന ആളാണ്. പെൺകുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപെടുത്തിയാണ് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ ഉപദ്രവം സഹിക്കാതെ വീട് വിട്ടിറങ്ങിയ പെൺകുട്ടി ശിശു സംരക്ഷണ സമിതിയുമായി ബന്ധപ്പെടുകയും പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതായും പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് സൂപ്രണ്ട് അമിത് സംഘി പറഞ്ഞു.

ABOUT THE AUTHOR

...view details