കേരളം

kerala

ETV Bharat / crime

വീട് അടിച്ചു തകർത്ത് തീയിട്ട് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു - ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍. നെയ്യാറ്റിൻകര പുലിയൂർ ശാലയിലാണ്‌ സംഭവം.

Man hanged himself after his house smashed  ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍  വീട് അടിച്ചു തകർത്ത്
വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

By

Published : Jan 26, 2022, 4:15 PM IST

തിരുവനന്തപുരം:നെയ്യാറ്റിൻകര പുലിയൂർ ശാലയിൽ വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു. പുലിയൂർ ശാല പൊട്ടൻചിറ വാഴവിള കുഴി വീട്ടിൽ കുമാർ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു (26 ജനുവരി 2022) സംഭവം.

വീട് അടിച്ചു തകർത്ത് തീയിട്ട ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ച നിലയില്‍

സംശയ രോഗത്തെ തുടർന്ന് വീട്ടിൽ കലഹം പതിവായിരുന്നു. കഴിഞ്ഞ ദിവസവും കുമാർ ഭാര്യ സുലജയേയും കുട്ടികളെയും മർദിച്ചിരുന്നു. തുടർന്ന് പൊലീസെത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റി. പ്രകോപിതനായ കുമാർ വീട്ടിലെ മുഴുവൻ ജനൽ ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ പെട്രോൾ ഒഴിച്ചശേഷം കിടപ്പു മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു.

പാറശ്ശാലയിൽ നിന്ന് ഫയർഫോഴ്‌സ്‌ എത്തിയാണ്‌ തീ കെടുത്തിയത്. കുമാറിന്‍റെ ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പൊലീസ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.

Also Read: 'മുംബൈ ഭീകരാക്രമണത്തിന്‍റെ ഉത്തരവാദികളെ ഇപ്പോഴും പിന്തുണക്കുന്നു'; പാകിസ്ഥാനെതിരെ ഇന്ത്യ

ABOUT THE AUTHOR

...view details