കേരളം

kerala

ETV Bharat / crime

പ്രഭാത നടത്തത്തിനിടെ കാറിടിച്ച് വയോധികന് ദാരുണാന്ത്യം - കാറിടിച്ച് വയോധികന് ദാരുണാന്ത്യം

പോത്തൻകോട് പൊയ്‌കവിള സ്വദേശി സൈമണാണ് പ്രഭാത നടത്തത്തിനിടെ കാറിടിച്ച് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ സൈമണെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരം  TRIVANDRUM LOCAL NEWS  പോത്തൻകോട്  തിരുവനന്തപുരം മെഡിക്കൽ കോളജ്  പൊയ്‌കവിള  പൊയ്‌കവിള സ്വദേശി സൈമൺ  കാട്ടായിക്കോണം  trivandrum  car accident trivandrum  man died in car accident  കാറിടിച്ച് വയോധികന് ദാരുണാന്ത്യം  പ്രഭാത നടത്തത്തിനിടെ വയോധികന് ദാരുണാന്ത്യം
കാറിടിച്ച് വയോധികൻ മരിച്ചു

By

Published : Dec 13, 2022, 2:00 PM IST

കാറിടിച്ച് വയോധികൻ മരിച്ചു

തിരുവനന്തപുരം:പ്രഭാത നടത്തത്തിനിടെ വയോധികൻ കാറിടിച്ചു മരിച്ചു. പോത്തൻകോട് പൊയ്‌കവിള സ്വദേശി സൈമണാണ് (66) മരിച്ചത്. കാട്ടായിക്കോണത്തിന് സമീപം ഒരുവാമൂലയിലായിരുന്നു അപകടം

ഇന്ന് (13.12.22) രാവിലെ ഏഴര മണിയോടെയായിരുന്നു അപകടം നടന്നത്. റോഡിന്‍റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിർ ദിശയിൽ നിന്നു വന്ന കാർ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ സൈമൺ മരിച്ചു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു കിലോമീറ്ററിലധികം കടന്നുപോയ കാർ പിന്നീട് അപകടസ്ഥലത്തേക്ക് തിരിച്ചെത്തി. സൈമണിന്‍റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.

ABOUT THE AUTHOR

...view details