കണ്ണൂര്‍: ശ്രീകണ്‌ഠാപുരത്ത് പിതാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം മകന്‍ വീട്ടില്‍ നിന്നിറക്കി വിട്ടു. എരുവേശി മുയിപ്പറയിലെ സി.കെ.ജനാർദനനെയാണ് മകന്‍ രാഗേഷ് ക്രൂരമായി മര്‍ദിച്ചത്. രണ്ടാഴ്‌ച മുമ്പാണ് സംഭവം.
കണ്ണൂരില്‍ പിതാവിന് മകന്‍റെ ക്രൂരമര്‍ദനം; വീട്ടില്‍ നിന്നിറക്കി വിട്ടു: വീഡിയോ പുറത്ത് - kannur news updates
ഒരാഴ്‌ച മുമ്പാണ് പിതാവിനെ മകന്‍ ക്രൂരമര്‍ദനത്തിനിരയാക്കിയത്.
കണ്ണൂരില്‍ മകന്‍ പിതാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍
മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്. അവശനായ ജനാർദനനെ മകൻ അടിച്ച് താഴെയിടുന്നത് വീഡിയോയിൽ വ്യക്തമായി കാണാനാകും. മകന്‍റെ മര്‍ദമേറ്റ് നിലത്ത് വീണ് പിടഞ്ഞ സി.കെ. ജനാർദനൻ മറ്റാരുടെയോ സഹായത്തോടെയാണ് നിലത്ത് നിന്ന് എഴുന്നേല്‍ക്കുകയും വസ്‌ത്രം ധരിക്കുകയും ചെയ്യുന്നത്.
സംഭവത്തെ തുടര്‍ന്ന് മര്‍ദനത്തിന്‍റെ വീഡിയോ പുറത്ത് വന്നെങ്കിലും വിഷയത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
Last Updated : Oct 10, 2022, 10:54 PM IST