ന്യൂഡല്‍ഹി: അയല്‍വാസിയുടെ വളര്‍ത്തുനായ തന്‍റെ നേര്‍ക്ക് കുരച്ചതിൽ പ്രകോപിതനായി യുവാവിന്‍റെ പരാക്രമം. കുപിതനായ യുവാവ് കൈയിൽ കിട്ടിയ ഇരുമ്പ് വടികൊണ്ട് അയല്‍വാസികളായ ഒരു കുടുംബത്തിലെ മൂന്ന് പേരെയും, വളര്‍ത്തുനായയെയും ആക്രമിക്കുകയായിരുന്നു. ഡല്‍ഹിയിലെ പശ്ചിമ വിഹാര്‍ മേഖലയിലാണ് സംഭവം.
അയല്‍വാസിയുടെ വളർത്തുനായ കുരച്ചതിന് യുവാവിന്‍റെ പരാക്രമം; ഉടമയടക്കം 3 പേരെ ഇരുമ്പ് വടികൊണ്ട് അടിച്ചു - വളര്‍ത്തുനായയെയും ആക്രമിച്ച ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ
വളര്‍ത്തുനായ കുരച്ചതിനെ തുടർന്ന് ദേഷ്യം വന്ന യുവാവ് നായയെയും ഉടമയെയും ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു
അയല്‍വാസിയുടെ വളർത്തുനായ കുരച്ചതിന് യുവാവിന്‍റെ പരാക്രമം; ഉടമയടക്കം 3 പേരെ ഇരുമ്പ് വടികൊണ്ട് അടിച്ചു
ഇരുമ്പ് വടിയുമായി ഓടി വന്ന യുവാവ് വളര്‍ത്തുനായയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ഇത് തടയാന്‍ ശ്രമിച്ച കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃഗങ്ങള്‍ക്ക് എതിരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് പൊലീസ് നടപടി.