തിരുവനന്തപുരം :ആറ്റിങ്ങലിൽ 15 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ആറ്റിങ്ങലില്‍ താമസിക്കുന്ന എറണാകുളം എലൂര്‍ സ്വദേശി ജയേഷാണ് അറസ്‌റ്റിലായത്. ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്.
15 കിലോ കഞ്ചാവുമായി ആറ്റിങ്ങലില്‍ യുവാവ് പിടിയിൽ - എലൂര്‍
ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 15 കിലോ കഞ്ചാവുമായാണ് എലൂര്‍ സ്വദേശി ജയേഷ് അറസ്‌റ്റിലായത്
15 കിലോ കഞ്ചാവ്
ഇയാള്‍ ഉപയോഗിച്ച ഫോര്‍ഡ് ഫിഗോ കാറും എക്‌സൈസ് കസ്‌റ്റഡിയിലെടുത്തു. എക്‌സൈസ് കമ്മിഷണര്‍ ടി. അനില്‍കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ആറ്റിങ്ങല്‍ കച്ചേരിപ്പടിയിൽവച്ചാണ് ഇയാളെ എക്‌സൈസ് സംഘം അറസ്റ്റുചെയ്‌തത്.