കേരളം

kerala

ETV Bharat / crime

മലപ്പുറത്ത് എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയിൽ - എംഡിഎംഎ

പുലാമന്തോൾ പാലൂർ സ്വദേശി സലീൽ ഉമ്മറാണ് ശനിയാഴ്‌ച രാത്രി തുവ്വൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് പൊലീസിന്‍റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.8 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

MALAPPURAM  MAN WAS ARRESTED WITH DRUG  MAN WAS ARRESTED WITH DRUG IN MALAPPURAM  MDMA DRUG CASE  മലപ്പുറം  മലപ്പുറത്ത് യുവാവ് പൊലീസ് പിടിയിൽ  തുവ്വൂർ റയിൽവേ സ്റ്റേഷൻ  കരുവാരക്കുണ്ട് പൊലീസ്  മയക്കുമരുന്ന് വേട്ട  യുവാവ് പൊലീസ് പിടിയിൽ  എം ഡി എം എ
മലപ്പുറത്ത് എം.ഡി.എം.എയുമായി യുവാവ് പൊലീസ് പിടിയിൽ

By

Published : Aug 8, 2022, 7:49 AM IST

മലപ്പുറം: മാരക മയക്കുമരുന്നുമായി യുവാവ് കരുവാരക്കുണ്ട് പൊലീസിൻ്റെ പിടിയിൽ. പുലാമന്തോൾ പാലൂർ സ്വദേശി സലീൽ ഉമ്മറിനെയാണ് 4.8 ഗ്രാം എം.ഡി.എം.എയുമായി തുവ്വൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് കരുവാരക്കുണ്ട് പൊലീസ് പിടികൂടിയത്. ശനിയാഴ്ച്ച രാത്രി 11.30നാണ് സലീൽ ഉമ്മറിനെ അറസ്റ്റ് ചെയ്‌തത്.

ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് കൊണ്ടുവരുന്നതെന്നാണ് നിഗമനം. ഇതിൻ്റെ അന്തർ സംസ്ഥാന കണ്ണികളെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. യുവാക്കൾക്കിടയിൽ അതിവേഗം പ്രചരിക്കുന്ന മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപകമായതിനെ തുടർന്ന് ഇതിനെതിരെ ശക്തമായ നടപടികളാണ് ജില്ല പൊലീസ് സ്വീകരിച്ച് വരുന്നത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ ജില്ല പൊലീസ് മേധാവി എസ്.സുജിത്ത് ദാസിൻ്റെ നിർദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, കരുവാരക്കുണ്ട് എസ്എച്ച്ഒ സി.കെ.നാസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സലീൽ ഉമ്മറിനെ അറസ്റ്റ് ചെയ്‌തത്.

Also read: കൊല്ലത്ത് യുവാവിനെ മര്‍ദിച്ച ആള്‍ ലഹരിക്ക് അടിമ ; മറ്റൊരു യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പുറത്ത്

ABOUT THE AUTHOR

...view details