മലപ്പുറം:ഒന്‍പത് വയസുള്ള ഇതര സംസ്ഥാനക്കാരനായ ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ലോഡ്‌ജ് ഉടമ അറസ്റ്റില്‍. വണ്ടൂര്‍ കണ്ടമംഗലം സ്വദേശിയായ സൈതാലിക്കുട്ടിയാണ്(52) അറസ്റ്റിലായത്. കഴിഞ്ഞ ആഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം.
ഒൻപതു വയസുകാരനെ പീഡിപ്പിച്ച ലോഡ്ജുടമ പിടിയില്‍ - latest news in malappuram
കഴിഞ്ഞ ഒരാഴ്‌ചക്കുള്ളില്‍ മൂന്ന് തവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് 9 വയസുകാരന്
അറസ്റ്റിലായ കണ്ടമംഗലം സ്വദേശി സൈതാലിക്കുട്ടി (52)
കഴിഞ്ഞ ആഴ്‌ചയില്‍ മൂന്ന് തവണ ഇയാള്‍ കുട്ടിയെ ലോഡ്‌ജ് മുറിയില്‍ വച്ച് പീഡിപ്പിച്ചത്. മൂന്നാം തവണ ലോഡ്‌ജ് മുറിയിലെത്തിച്ച് ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടി ഓടി രക്ഷപ്പെടുകയും അമ്മയോട് വിവരം പറയുകയുമായിരുന്നു. തുടര്‍ന്ന് അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വണ്ടൂര്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്‌തത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.