കേരളം

kerala

ETV Bharat / crime

പതിനാറുകാരിക്ക് നേരെ പീഡന ശ്രമം; 43കാരന്‍ അറസ്റ്റില്‍ - പതിനാറുകാരിക്ക് നേരെ പീഡന ശ്രമം

പ്രദേശവാസിയായ 43കാരനാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ബഹളം വെച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു

A man arrested in rape case in kollam  16കാരിക്ക് നേരെ പീഡന ശ്രമം  പീഡന കേസ്  ചടയമംഗലം  ചടയമംഗലം പൊലീസ്  rape case  rape case in kollam
അറസ്റ്റിലായ പ്രതി രാജു(43)

By

Published : Aug 5, 2022, 6:21 PM IST

കൊല്ലം: ചടയമംഗലത്ത് പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കള്ളിക്കാട് സ്വദേശി രാജുവാണ്(43) പിടിയിലായത്. വ്യാഴാഴ്‌ചയാണ്(04.08.2022) സംഭവം.

പെണ്‍കുട്ടി വീട്ടില്‍ തനിച്ചായ സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചടയമംഗലം പൊലീസില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്.

കള്ളിക്കാട് കോളനിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

also read:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനം; മകനും പിതാവിനും 20 വർഷം തടവ്

ABOUT THE AUTHOR

...view details