വനയനാട്: വടുവൻചാലിൽ തമിഴ്‌നാട്ടിൽ നിന്ന് അനധികൃതമായി കടത്തിയ മദ്യവുമായി ഒരാൾ പിടിയിൽ. അരപ്പറ്റ സ്വദേശി സുകു(44) ആണ് പിടിയിലായത്. വയനാട് എക്സൈസ് ഇന്‍റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചിത്രഗിരിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
വടുവൻചാലിൽ അനധികൃതമായി കടത്തിയ മദ്യവുമായി ഒരാൾ പിടിയിൽ - liquor in Vaduvanchal
50 കുപ്പികളിലായി ബൈക്കിൽ കടത്തിക്കൊണ്ടുവന്ന ഒമ്പത് ലിറ്റർ മദ്യമാണ് പിടികൂടിയത്
വടുവൻചാലിൽ അനധികൃതമായി കടത്തിയ മദ്യവുമായി ഒരാൾ പിടിയിൽ
Also Read:കോഴിക്കോട് വാണിമേലിൽ 200 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് വൻതോതിൽ മദ്യം കടത്തുന്നതായാണ് ഇന്‍റലിജൻസ് വിവരം. 50 കുപ്പികളിലായി ബൈക്കിൽ കടത്തിക്കൊണ്ടുവന്ന ഒമ്പത് ലിറ്റർ മദ്യമാണ് പിടികൂടിയത്. പ്രതിയെ വ്യാഴാഴ്‌ച കൽപറ്റ ജെഎഫ്‌സിഎം കോടതിയിൽ ഹാജരാക്കും.