കോട്ടയം :ബസിനുള്ളില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പൊലീസ് പിടിയില്‍. വൈക്കം കുലശേഖരമംഗലം ചുണ്ടങ്ങാത്തറ വീട്ടിൽ ഷാനിമോൻ സി.എം(42) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. ബസിനുള്ളില്‍ ഇയാൾ ലൈംഗികാതിക്രമം നടത്തിയപ്പോള്‍ യുവതി ബഹളംവച്ചു.
ബസിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്‌കന്‍ അറസ്റ്റില്‍ - Kottayam news
യാത്രക്കാരിയായ യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു
ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍
ഇതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.ഐ രാജു സി വി, ഷാജി കുര്യാക്കോസ്, എ.എസ്.ഐ. ഷാജു മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.