ഭാര്യക്ക് നേരെ ലൈംഗിക അതിക്രമം; ഭര്‍ത്താവ് അറസ്റ്റില്‍ - rape
മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു അതിക്രമം
ലക്‌നൗ: ഉത്തർപ്രദേശിൽ ഭാര്യക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച ഭർത്താവ് അറസ്റ്റില്‍. മറ്റൊരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നായിരുന്നു അതിക്രമം. ഉത്തർപ്രദേശിലെ രാംപൂരിലാണ് സംഭവം. ഭാര്യയെ കെട്ടിയിട്ട ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സ്‌ത്രീയുടെ വായിൽ തുണി നിറച്ചിരുന്നു. സംഭവശേഷം ഭർത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. ഭർത്താവ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായി സ്‌ത്രീ നൽകിയ പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ സ്‌ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് സൂപ്രണ്ട് ശകുൻ ഗൗതം പറഞ്ഞു.