പാലക്കാട് :ബെംഗളൂരുവില്‍ നിന്ന് ചില്ലറ വില്‍പനയ്‌ക്കായി കേരളത്തിലേക്ക് എംഡിഎംഎ കൊണ്ടുവന്ന കൊപ്പം തെക്കുമല സ്വദേശിയെ എക്‌സൈസ് സംഘം പിടികൂടി. കൊപ്പം മേഖലയിൽ നടത്തിയ പരിശോധനയിലാണ് പഴയപള്ളി ദേശത്തെ തിരുത്തുമ്മൽ വീട്ടിൽ അഷറഫ് അലി (47) അറസ്റ്റിലായത്. 49 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.
ചില്ലറ വില്‍പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍ - arrest
ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്
ബെംഗളൂരുവില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ ലഹരിമരുന്ന് കേരളത്തിലേക്കെത്തിച്ചത്. കൊപ്പം,പുലാമന്തോൾ ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്‌ക്കായി എത്തിച്ചതാണ് ഇവയെന്ന് പ്രതി സമ്മതിച്ചു. പട്ടാമ്പി എക്‌സൈസ് ഇൻസ്‌പെക്‌ടര്‍ പി ഹരീഷ്, പ്രിവന്‍റീവ് ഓഫീസർമാരായ കെ വസന്തകുമാർ, എൻ നന്ദകുമാർ, കെ മണികണ്‌ഠന്‍, കെ ഒ പ്രസന്നൻ, സിഇഒമാരായ എ യു നിധീഷ് ഉണ്ണി, തൃത്താല എക്‌സൈസ് റെയ്ഞ്ചിലെ വനിത സിഇഒ ടി പൊന്നുവാവ, ഡ്രൈവർ വി രാധാകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അഷ്‌റഫ് അലിയെ പിടികൂടിയത്.